Sunday, October 18, 2009

രാത്രി മഴ.

ഒരു രാത്രി മഴയിലായിരിന്നു ഞാന്‍ ആദ്യമായി അവളെ കണ്ടത്. ഒരു കുടക്കീഴില്‍ നടക്കുമ്പോഴും പരസ്പ്പരം സ്പര്‍ശിക്കാതിരിക്കാന്‍ രണ്ടു പേരും ശ്രദ്ധിച്ചിരിന്നു. അതിനു ശേഷം പലപ്പോഴും രാത്രി മഴ വന്നു, പോയി... ഇടയിലെപ്പോഴോ പെയ്ത രാത്രി മഴയില്‍ അവളേയും ചേര്‍ത്തു പിടിച്ച് ഞാന്‍ നടന്നു തുടങ്ങി. പിന്നെ അന്ന് രാത്രി പെയ്ത ആ കര്‍ക്കിടക മഴയില്‍ ഞാന്‍ എല്ലാം ഉപേക്ഷിച്ച്, സ്വന്തം മാതാപിതാക്കളേയും ജനിച്ചു വളര്‍ന്ന വീടിനേയും എല്ലാം, ഇറങ്ങുമ്പോഴും അവളെ ചേര്‍ത്തു പിടിച്ചു നടന്ന ആ രാത്രി മഴ മാത്രമായിരിന്നു കൂട്ടിന്‌. തകര്‍ത്തു പെയ്യുന്ന ആ മഴയില്‍ പോലും അവളുടെ ശരീരത്തിന്‍റെ ചൂട് എന്നിലേക്ക് പകര്‍ന്നത് അവള്‍ അറിഞ്ഞിരിന്നു, ഞാന്‍ പറഞ്ഞിരിന്നു പലപ്പോഴും. അവസാനം എല്ലാം നഷ്ടപ്പെടുത്തി ഞാന്‍ അവളെ തേടിയെത്തിയപ്പോഴും അവള്‍ അരയില്‍ കൈചുറ്റി ആ രാത്രി മഴകള്‍ ആസ്വദിക്കാനായി മറ്റൊരു പണക്കാരന്‍റെ അരക്കെട്ട് തേടുകയായിരിന്നു.


അപ്പോഴും എന്‍റെ പ്രണയത്തെ തോല്‍പ്പിച്ച പോലെ ആ രാത്രിമഴ അലറി പെയ്യുന്നുണ്ടായിരിന്നു.

3 comments:

  1. അപ്പോഴും എന്‍റെ പ്രണയത്തെ തോല്‍പ്പിച്ച പോലെ ആ രാത്രിമഴ അലറി പെയ്യുന്നുണ്ടായിരിന്നു

    ആശംസകൾ

    ReplyDelete
  2. मुमुक्षु प्राणAugust 8, 2011 at 3:38 PM

    അതാണ്‌...എല്ലാം വിട്ടെറിഞ്ഞ്‌ പോയതോണ്ടല്ലേ....ഇല്ലേല്‍ ആ വീടും കുടുംബക്കാരും എല്ലാരും ഉണ്ടാകില്ലായിരുന്നോ?? അപ്പൊ കണ്ട ഒരു പെണ്ണിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ്‌ പോയ വിഡ്ഢിക്കുശ്മാണ്ടം. ഇനി അവിടിരുന്നാ മഴയുടെ അലര്‍ച്ച കേട്ടു പേടിക്ക്യ....ഹല്ല പിന്നെ...

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?