Sunday, March 14, 2010

ലേറ്റസ്റ്റ് ലവ്.

അവളെന്നിലേക്ക് വന്നത്
ഞാനറിയാതെയായിരിന്നു.
അവളകന്നു പോയതും
ഞാനറിയാതെയായിരിന്നു.


ആ ഒരിടവേളയില്‍
ഞാനവള്‍ക്ക് നല്‍കിയത്
സ്നേഹത്തിന്നൂഷ്മളതയായിരിന്നു,
അവളതറിയാതെ പോയെങ്കിലും.


പിന്നീടെപ്പോഴോ അവള്‍ വഴിമാറി,
കാരണം എന്‍റെ ഒട്ടിയ പോക്കറ്റില്‍
അവള്‍ക്ക് വേണ്ടത്ര
സ്നേഹം സ്നേഹമില്ലത്രേ!!


പിന്നെ ഞാന്‍ ലോകം കണ്ടു,
ലോകത്തിന്‍ പ്രണയം കണ്ടു,
ആ ആധുനിക പ്രണയത്തിലേക്ക്
ഒടുവില്‍ ഞാനും നടന്നു കയറി.


ഇന്നെനിക്കൊരു ലോകമുണ്ട്,
അരയില്‍ കൈചുറ്റാനാവളുണ്ട്;
ചുംബിക്കുവാനവളുണ്ട്;
കൂടെക്കിടക്കുവാനവളൂണ്ട്.


അവളൂടെ പേരെനിക്കറിയില്ല,
നാടെവിടെയെന്നറിയില്ല,
പക്ഷേ ഒന്നറിയാം,
ഇന്നവള്‍ എന്‍റേതാണ്‌,
ഇന്നത്തേയ്ക്കു മാത്രം.

3 comments:

  1. കാള്‍ ഗേള്‍ അഥവാ ക്യാഷ് ഗേള്‍ കവിത ഇഷ്ടമായി

    ReplyDelete
  2. मुमुक्षु प्राणAugust 6, 2011 at 7:03 PM

    എങ്ങോട്ടാ നമ്മുടെ പോക്ക്??? പ്രണയം ഇന്ന് മാംസത്തോടുള്ള, ശരീരത്തോടുള്ള അഭിനിവേശം മാത്രായി മാറുന്നു. ഇതിനെ പ്രണയം എന്ന് വിളിക്ക്യാമോ????

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?