Sunday, April 18, 2010

അച്ഛന്‍.

നേരമിരുട്ടുമ്പോള്‍ കേള്‍ക്കാം
അച്ഛന്‍റെ അട്ടഹാസങ്ങള്‍.
പിന്നെ ഞാന്‍ അമ്മയുടെ
മാറില്‍ ചേര്‍ന്നു നില്‍ക്കും;
ഇരു കൈയ്യാല്‍
ചേര്‍ത്തു പിടിയ്ക്കും,
അറിയില്ല, എന്‍റെയമ്മ
ഒറ്റയ്ക്കു പോയാലോ?


കൈയ്യിലൊരു കടലാസ്
പൊതിയുമായച്ഛന്‍ വരും,
അതെനിക്കുള്ളത്,
അച്ഛന്‍റെ സമ്മാനം.


കഴിക്കാനെടുക്കുമ്പോള്‍
അകത്ത് അമ്മയുടെ
നിലവിളി കേള്‍ക്കാം;
അച്ഛന്‍റെ ആക്രോശവും;
പറയെടീ, ആരാണവന്‍?


കഴിക്കാനെടുത്തത്
തൊണ്ടയില്‍ തടയുന്നു,
അകത്തമ്മയുടെ ശബ്ദം
നേര്‍ത്തു നേര്‍ത്തില്ലാതാകുന്നു.

3 comments:

  1. मुमुक्षु प्राणAugust 6, 2011 at 6:51 PM

    വല്ലാതെ സങ്കടായീ.....

    ReplyDelete
  2. എനിക്കും.............

    ReplyDelete
  3. മനസ്സില്‍ തട്ടി ശെരിക്കും...ഇറ്റു കണ്ണ് നീരും..

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?