Friday, May 09, 2008

ഒരു സുഹ്രത്തിന്‌ വേണ്ടി.

ആശ്വസിക്കാം സുഹ്രത്തേ,
ഇത് മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന കാലം,
പിന്നെ അവന്റ്റെ മുന്നില്‍മരങ്ങളെന്ത്,തറവാടെന്ത്..
അവന്റ്റെ കണ്ണിലെല്ലാം വെറുംവില്‍പ്പന ചരക്കുകള്‍ മാത്രം.

ഇന്നു മരത്തിന്‍ ചുവട്ടില്‍ വെച്ചയാകോടാലി,
നാളെ നീ കളിച്ചു വളര്‍ന്ന ആ
തറവാടിനേയും മുറിവേല്‍പ്പിച്ചേക്കാം.
നിന്റ്റെ കണ്മുന്നില്‍ നിന്നുമീ മരങ്ങളേയും
ഈ തറവാടിനേയുമില്ലാ-
താക്കാനുമവനു കഴിഞ്ഞേക്കാം,

പക്ഷേ..

നിന്റ്റോര്‍മ്മയും മനസ്സും നിന്‍ സ്വന്തമല്ലേ,
നിന്‍ ബാല്യവും നീയും നിന്‍ സ്വന്തമല്ലേ,
കഴിയുമോ ആര്‍ക്കേലുമതില്ലാതാക്കാന്‍.
ശ്രമിക്കൂ ജീവിക്കാന്‍ ഓര്‍മ്മകളില്‍,
അതിനേക്കാള്‍ മധുരം മറ്റൊന്നുമില്ല,
ഈ ഓര്‍മ്മകളാണത്രേ മനസ്സിന്‍ ശക്തി.

1 comment:

  1. ഓര്‍മ്മകള്‍ നശിക്കാതിരിക്കട്ടെ.

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?