Friday, October 24, 2008

മതില്‍.

എന്‍‌റ്റെ പശു നിന്റെ മുറ്റത്ത് കയറിയില്ല,
എന്‍‌റ്റെ കുട്ടികള്‍ നിന്‍‌റ്റെ മാം പൂ പറിച്ചില്ല.
പച്ചവെള്ളം കുടിച്ചുറങ്ങിയപ്പോഴും-
ഒരു നാഴി അരി പോലും ചോദിച്ചില്ല.


കര്‍ക്കിടക മഴ എന്‍‌റ്റെ വീടെടുത്തപ്പോഴും-
നിന്‍‌റ്റെ തിണ്ണയില്‍ ഒരിടം തേടിയില്ല.
നിന്‍‌റ്റെ വസ്തുവിന്‍‌റ്റതിരു ഞാന്‍ മാന്തിയില്ല,
നിനക്കെതിരായി ഞാന്‍ നിന്നുമില്ല.


എന്നിട്ടും നീ കെട്ടിയുയര്‍ത്തിയില്ലേ-
ഈ മതില്‍, എന്തിനു വേണ്ടിയാണോ?
ഒരു മതിലാല്‍ കെട്ടി മറയ്ക്കാന്‍ കഴിയുമോ
എന്‍‌റ്റെയും നിന്‍‌റ്റെയും മനസ്സുകളെ.


മറയ്ക്കാന്‍ കഴിയില്ല മനസ്സുകളെയെങ്കിലോ-
പിന്നെന്തിനു വേണ്ടിയീ മറ കെട്ടുന്നു.

(ഈ വരികള്‍ ശ്രീ പവിത്രന്‍ പൂക്കുനിയുടെ "മതില്‍" എന്ന കവിതയുടെ വരികളില്‍ നിന്നും കടമെടുത്തവയാണ്‌.)

2 comments:

  1. കല്ലുകള്കൊണ്ടൊരു
    മതില്‍ തീര്‍ക്കും മുന്‍പേ
    നിങ്ങളുടെ മനസുകള്‍ക്കിടയില്‍
    ഒരു മതിലുണ്ടായിരുന്നു ഹരി
    അത് കൊണ്ടാണല്ലോ,
    കര്ക്കിടകമഴ
    നിന്റെ വീടെടുത്തപ്പോഴും
    നിന്റെ കുഞ്ഞുങ്ങള്‍
    പച്ചവെള്ളം കുടിച്ചുരങ്ങിയപ്പോഴും
    അത് നിന്റെ സുഹൃത്തെന്നു പറയുന്ന ആ ആള് കാണാതെ പോയത്.
    പറയാതെ അറിയുന്ന സുഹൃത്തിനു വേണ്ടി
    ഇനി എത്രനാള്‍ കൂടി കാത്തിരിക്കണം

    ReplyDelete
  2. മനസ്സിലെ മതിലുകള്‍ തകരുന്ന ഒരു കാലം ഉണ്ടാകും. അന്ന് നീ തീര്‍ത്ത ഈ കരിങ്കല്‍ മതിലുകള്‍ താനെ ഇടിഞ്ഞു വീഴും. അന്ന് പറയാതെ അറിയുന്ന ആ സുഹൃത്തിനെ ഞാന്‍ തിരിച്ചറിയും.

    നന്ദി ദേവൂട്ടി....

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?