Sunday, November 09, 2008

തിരിച്ചറിവ്.

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകനായത്.
നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.

നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നോടൊപ്പം ആ പുഴയോരത്തിരുന്നപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.


നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്നപ്പോഴാണ്‌
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.
നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്ന ആ മലമടക്കുകളില്‍ വച്ചാണ്‌
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.


നിന്നെ കെട്ടിപുണര്‍ന്നു നനഞ്ഞ ആ മഴയില്‍ വച്ചാണ്‌
ആദ്യമായ് മഴയുടെ പ്രേമമൂറും മുഖം ഞാന്‍ കണ്ടത്.
നിന്നോടൊപ്പം ചെയ്ത ചെറു ചെറു യാത്രകളിലായിരിന്നു
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.


ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.
പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.


നിന്നേയും കാത്ത് ആ പുഴയരികത്തിരുന്നപ്പോഴാണ്‌
അഴുകി നാറിയ എന്തോ അതിലൂടൊഴുകി പോയത്.
ആ പൂക്കള്‍ക്കിടയിലൂടെ നിന്നെ തിരഞ്ഞു നടന്നപ്പോഴാണ്‌
ആ പൂക്കള്‍ പുഴുവിന്‍‌റ്റാഹാരമാകുന്നത് ഞാന്‍ കണ്ടത്.


ആ മലമടക്കുകളില്‍ നിന്നെ ഞാന്‍ തേടിയലഞ്ഞപ്പോഴാണ്‌
അഴുകിയ ശവത്തിന്‍ മണമുള്ള ആ കാറ്റു വന്നത്.
നിനക്കായ് അലഞ്ഞു നനഞ്ഞു തളര്‍ന്നപ്പോഴാണാ -
മഴത്തുള്ളികളില്‍ ഉപ്പുരസം ഞാന്‍ രുചിച്ചത്.


മറ്റൊരു കൈയ് പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.
വീണ്ടും ഞാനേകനായെന്നു തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തിലേക്കാ കറുപ്പു നിറം പടര്‍ന്നത്.


എന്നെ വെറുക്കുന്നു എന്നു നീ പറഞ്ഞില്ലയെങ്കിലും
ഞാനറിയുന്നു മനസ്സാല്‍ നീയെന്നെ വെറുക്കുകയാണെന്ന്.

11 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. നന്ദി മുന്നൂറാന്‍....

    ReplyDelete
  3. വളരെ നന്നായി എഴുതിയിരിക്കുന്നു..ഈ വരികളിലെ ലാളിത്യം ഇഷ്ടമായി.

    ReplyDelete
  4. നന്ദി കാന്താരിക്കുട്ടി.... ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം....

    ReplyDelete
  5. ശരിയാണ് ഹരി,
    മനസ്സില്‍ പ്രണയം തോന്നുമ്പോള്‍
    ഈ ലോകം മുഴുവന്‍ സുന്ദരമാണെന്നു തോന്നും
    അത് നഷ്ട്ടപ്പെടുന്നു എന്നാ തോന്നല്‍ പോലും ചിലപ്പോള്‍ സഹിക്കാന്‍ കഴിയാത്തതായിരിക്കും.
    മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന വരികള്‍ . കൊള്ളാം
    ധന്യ

    ReplyDelete
  6. ഹരിയുടെ വരികളില്‍ പലപ്പോഴും
    എനിക്ക് കാണാന്‍ കഴിയുന്നത്‌ വിരഹമാണ്
    എന്താ മോനു, ആരാ മനസ് കട്ടിട്ട് കടന്നു കളഞ്ഞത്

    ധന്യ

    ReplyDelete
  7. നേടിയെടുത്തത് നഷ്ടമാകുമ്പോള്‍ നമുക്ക് വിഷമം തോന്നാം. പിന്നെ മനസ് എന്നതു തന്നെ ഒരുതരം വിശ്വാസമല്ലേ ദേവൂട്ടി....

    ReplyDelete
  8. enikkum thonnarundee ee manassu ennathu thanne orutharam thattippallennu..nam nammale thanne pattikan..nyayeekarikkan okke kandupidicha oru sootram....enthayalum kollam enikishtapetu

    ReplyDelete
  9. I wish someone understood what I was setting out to do, and let me live one of my dreams.

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?