Wednesday, March 25, 2009

ലേഖനം - "ആറാമത്തെ പെണ്‍കുട്ടി".

സേതുവിന്‍‌റ്റെ "ആറാമത്തെ പെണ്‍കുട്ടി".

അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്‍‌റ്റെ ആറാമത്തെ പൂവായി അവള്‍, കാദംബരി വന്നു. തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി ആ മക്കളില്ലാത്ത ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും ജീവിതമാകെ സൗരഭ്യം വിതറി. സ്വന്തമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്ന്, തലയ്ക്കു മുകളില്‍ ഇളകി പറക്കുന്ന വവ്വാലുകള്‍ക്കൊപ്പം ഭാര്യയുടെ അടിവയറിലെ ചലനങ്ങളും നിശബ്ദമാകുന്നത് പല തവണ കണ്ടറിഞ്ഞ്, അവസാനം ഉത്സവ പറമ്പില്‍ നിന്നും കിട്ടിയ കുട്ടിയെ സ്വന്തമാക്കി കൂടെ കൂട്ടി, കാദംബരിയെന്ന പേരും നല്‍കി, വളര്‍ത്തി വലുതാക്കി, ഒടുവില്‍ മറ്റേതോ പൂക്കാരന്‍‌റ്റെ ചായ്പ്പിലെ ആറാമത്തെ പൂവായി അവള്‍ പോയപ്പോള്‍ അറിയാവുന്ന വിലാസങ്ങളിലേക്കെല്ലാം അവള്‍ക്കായ് കത്തുകള്‍ എഴുതുന്ന ശങ്കരരാമനെന്ന അച്ഛനില്‍ നിന്നും സേതു "ആറാമത്തെ പെണ്‍കുട്ടി"യുടെ കഥ ആരംഭിക്കുന്നു.

ഒരു സാധാരണ പെണിന്‌ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി സേതു ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നൃത്തവും പാട്ടും പഠിപ്പിക്കുന്ന അധ്യാപകന്മാര്‍ മുതല്‍ സ്കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയിലെ 'വിദ്യാര്‍ത്ഥി'യേക്കാള്‍ അവളിലെ 'സ്ത്രീ' എന്ന രൂപത്തിനാണ്‌ പ്രാധാന്യം കൊടുത്തത്. ഇന്നത്തെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന അധ്യാപക - വിദ്യാര്‍ത്ഥി ബന്ധങ്ങളെ ഇതിലൂടെ കഥാകൃത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും കുടുംബത്തിന്‍‌റ്റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും ആ വവ്വാലുകള്‍ തലയ്ക്കു മുകളില്‍ ചിറകടിച്ചുയരാറുണ്ട്. ഉത്സവ പറമ്പില്‍ നിന്നും കണ്ടു കിട്ടിയ കുട്ടിയെ സ്വന്തം മകളായി കാണാന്‍ ഗോമതിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, ശങ്കരരാമന്‍ വീട്ടിലില്ലാത്ത ഒരു സമയത്ത് കാദംബരിയ്ക്ക് പനി വരുന്നതും അപ്പോള്‍ ആ വവ്വാലുകള്‍ പറന്നുയരുന്നതും പിന്നെ ഗോമതി അവളെ സന്തം മകളായി അംഗീകരിക്കുന്നതും എല്ലാം ഒരുപക്ഷേ വെറും നിമിത്തങ്ങള്‍ മാത്രമാകാം.

ഒരു പൂക്കടക്കാരന്‍‌റ്റെ മനസ്സ് പൂവ് പോലെ നൈര്‍മ്മല്യം ഉണ്ടായിരിക്കണം. അതുകൊണ്ടാകാം ശങ്കരരാമന്‍ തന്‍‌റ്റെ ചായ്പ്പില്‍ പൂവ് കെട്ടാന്‍ വരുന്ന അനാഥരായ ആ അഞ്ച് പെണ്‍കുട്ടികളേയും അഞ്ച് പൂവുകളുടെ പേരുകള്‍ നല്‍കിയതും. ഈ കഥയിലൂടെ ആധുനികതയുടെ ഒരു വ്യക്തമായ രൂപം കഥാകൃത്ത് വരച്ച് കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ "ആദ്യത്തെ റാങ്ക്" കാദംബരിയിലൂടെ സ്വപ്നം കാണുന്ന സ്കൂള്‍ അധികൃതര്‍, തന്‍‌റ്റെ മകള്‍ റാങ്കോടെ പാസ്സായിട്ട് അവളെ ഒരു ഡോക്ടര്‍ ആക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍, ഇന്നത്തെ ആധുനിക വിദ്യാര്‍ത്ഥിയുടെ - ഇന്‍‌റ്റെര്‍നെറ്റ് ലോകത്തിന്‍‌റ്റെ രൂപം വരച്ചു കാട്ടുന്ന പവിഴം, ചാറ്റിംങ് പോലുള്ള ഇന്‍‌റ്റെര്‍നെറ്റ് മാധ്യമങ്ങളിലെ ശുദ്ധമായ പൊള്ളത്തരങ്ങള്‍ പവിഴം എന്ന കഥാപാത്രത്തിലൂടെ സേതു വരച്ചു കാട്ടുന്നു.

പണ്ടത്തെ അധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തിനൊരു ശാപമായി മാറുന്ന ഇന്നത്തെ അധ്യാപകരുടെ ഒരു പ്രതിരൂപം മാത്രമാണ്‌ ഇതില്‍ "വേദ നായകം" എന്ന കഥാപാത്രം. സ്വന്തം വിദ്യാര്‍ത്ഥിയെ കാമത്തിന്‍‌റ്റെ കണ്ണുകള്‍ കൊണ്ട് മാത്രം കാണാന്‍ കഴിയുന്ന വേദനായകത്തിലൂടെ സേതു ഇന്നത്തെ പലരുടേയും പേരുകള്‍ വിളിച്ചോതുന്നു.

കാദംബരി കാണുന്ന അല്ലെങ്കില്‍ പരിചപ്പെടുന്ന ആണൂങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമായത് തികച്ചും യാദൃശ്ചികമാകാം. അവള്‍ക്ക് ഈ ആണെന്ന് പറയുന്നത് "തുളച്ചു കയറുന്ന ഒരു നോട്ടമാകുന്നു; ഓര്‍ക്കാപ്പുറത്ത് തോളത്ത് വന്നു വീഴുന്ന ഒരു ചൂടുള്ള കൈപ്പത്തി ആകുന്നു; വിറകൊള്ളുന്ന ചുണ്ടുകളാകുന്നു; സെന്‍‌റ്റിന്‍‌റ്റെ,പുകയിലയുടെ തീഷ്ണമായ ഗന്ധമാകുന്നു; കവിളിലുരയുന്ന കൂര്‍ത്ത കുറ്റി രോമങ്ങളാകുന്നു, പിന്നെ അമര്‍ത്തി കീഴ്പ്പെടുത്തുന്ന ചുണ്ടുകളാകുന്നു". അതുമൂലം അവള്‍ക്ക് ആണിനെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറി പോകുന്നുണ്ടോ എന്നൊരു സംശയം ഇപ്പോഴും ശേഷിക്കുന്നു.

കഥയില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയുടെ പ്രതീകമായി അച്ചാ ശാസ്ത്രിയേയും അദ്ദേഹത്തിന്‍‌റ്റെ ഡോക്ടര്‍മാരായ രണ്ട് പെണ്മക്കളേയും കഥാകാരന്‍ വരച്ചു കാട്ടുന്നു. എല്ലാവരും റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കാദംബരിക്ക് കിട്ടിയ ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റുമായി അച്ചാ ശാസ്ത്രിയെ കാണാന്‍ വരുന്ന ശങ്കരരാമനോട്, കണ്ണുകളില്‍ ഒരു അമര്‍ത്തിയ ചിരിയോടെ, ഊര്‌, പേര്‌, കുലം, ഗോത്രം എന്നിവയൊക്കെ വിശദീകരിച്ച്, റാങ്കും ഡോക്ടര്‍ പദവിയും ഉയര്‍ന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ താഴ്ന്നു പോകുന്നത് ശങ്കരരാമന്‍‌റ്റെ തലയോടൊപ്പം അതൊക്കെ ഇപ്പോഴും ആഗ്രഹിക്കുന്ന സാധാരണക്കാരന്‍‌റ്റെ തല കൂടിയാണെന്ന് വേദനയോടെ നാം ഓര്‍ത്തു പോകുന്നത് സ്വാഭാവികം മാത്രം. അച്ചാ ശാസ്ത്രിയും അദ്ദേഹത്തിന്‍‌റ്റെ പെണ്മക്കളും ശങ്കരരാമന്‍‌റ്റെ മനസ്സിലേക്ക് സംശയത്തിന്‍‌റ്റെ ഒരായിരം തീക്കനലുകള്‍ കൂടി കോരിയിടുന്നിടത്തു വച്ച് കഥയുടെ വഴിത്തിരിവാകുന്നു.

ആ സംഭവത്തിനു ശേഷം കഥാകാരന്‍ ശങ്കരരാമനെ ഒരു ഭ്രാന്തമായ അവസ്ഥയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ പതുക്കെ പതുക്കെ പൂക്കച്ചവടം തകരുന്നതും, പിന്നെ ചായ്പിലെ പൂവുകള്‍ അപ്രത്യക്ഷമാകുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ശങ്കരരാമന്‍ ചിന്തകളുടെ മറ്റൊരു ലോകത്തായിരിന്നു.

നാല്‌ വയസ് മുതല്‍, തന്നെ എടുത്ത് വളര്‍ത്തുന്ന ശങ്കരരാമനെ "അപ്പ" എന്നതിനു പകരം "മാമ" എന്ന് വിളിച്ചിരുന്ന കാദംബരി ഒരു ദിവസം പെട്ടെന്ന് ഒരു ദിവസം അയാളെ "അപ്പ" എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. 'ആണെ'ന്ന രീതിയില്‍ സ്വന്തം അപ്പയെ പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നിയതു കൊണ്ടാകാം "മാമാ" എന്ന വിളീ "അപ്പാ" യിലേക്ക് തിരിഞ്ഞത്.

പിന്നീട് ഒരു ദിവസം കോളേജില്‍ പോയ കാദംബരിയെ കാണാതാകുന്നു. ആ സംഭവത്തിനു ശേഷം ഗോമതി അസുഖ ബാധിതയാകുന്നതും പിന്നീട് മകളെ കാണാതെ മരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒറ്റക്കായ ശങ്കരരാമനെ തേടി ഒരു സന്ധ്യയില്‍ സ്വന്തം വിലാസം വയ്ക്കാത്ത കാദംബരിയുടെ കത്ത് വരുന്നു. അതില്‍ അവള്‍ എഴുതിയിരിക്കുന്നു: "ഞാനിപ്പോള്‍ ദൂരെ ഒരു ദേശത്ത്, മറ്റൊരു പൂക്കച്ചവടക്കാരന്‍‌റ്റെ ചായ്പ്പില്‍ ആറാമത്തെ പെണ്‍കുട്ടിയായി, ആറാമത്തെ കാട്ടുപൂവായി ജോലി ചെയ്യുന്നു. എന്നോടൊപ്പം ഉള്ള മറ്റ് അഞ്ച് പേര്‍ക്കും ഇവിടുത്തെ മാമനും മാമിയും പൂക്കളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഒടുവില്‍ വന്നതു കൊണ്ടാകാം എനിക്കുള്ള പേര്‌ കണ്ടു പിടിക്കുന്നതില്‍ മാമനും മാമിയും തമ്മില്‍ തര്‍ക്കത്തിലാണ്‌. കാരണം മിടുക്കിയായ എനിക്ക് ഒരു നല്ല പേര്‌ നല്‍കണ്ടേ? പിന്നെ അമ്മയെ മറക്കാന്‍ ശ്രമിക്കുകയാണ്‌ ഞാന്‍, അപ്പാവിനേയും. അങ്ങനെ നിങ്ങള്‍ രണ്ടു പേരിലൂടെ, എനിക്ക് സ്നേഹം തന്ന എല്ലാവരേയും. നന്ദികേടുകളിലൂടെ ശിക്ഷിക്കാന്‍ നോക്കുന്നത് ആദ്യം എന്നെ തന്നെ, പിന്നെ എന്നിലൂടെ ആരൊയൊക്കെയോ ഒക്കെ". അപ്പോഴും ശങ്കരരാമന്‍‌റ്റെ തലയ്ക്കു മുകളില്‍ വവ്വാലുകള്‍ പറന്ന് തുടങ്ങിയത് ഒരുതരം യാദൃശ്ചികതയാകാം.

എല്ലാം മറക്കുന്നതിലൂടെ, നന്ദികേടുകളിലൂടെ കാദംബരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മളെയൊക്കെ തന്നെയാണ്‌... നമ്മുടെ ഇന്നത്തെ സമൂഹത്തെ തന്നെയാണ്‌... ഇന്നത്തെ വ്യക്തി ബന്ധങ്ങളെ തന്നെയാണ്‌.... മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി.

ഈ ലേഖനം "പാഥേയം മാഗസീനില്‍" വായിക്കുവാന്‍ ഈ ലിങ്ക് നോക്കുക: http://www.paadheyam.com/Portal/Article.aspx?mid=14&lid=april2009

15 comments:

  1. good..u have conveyed your thoughts on the prevailing situation in the society through a simple story...congrats..the flow is good.keep writing.jiju

    ReplyDelete
  2. റിയലി ഗ്രേറ്റ്‌...............വെല്‍ ഡണ്‍ ഹരി.............

    ReplyDelete
  3. ശരിയാണൂ...മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി

    ReplyDelete
  4. നന്ദി ജീവ, സുരേഷേട്ടാ, ബലിപ്പട്ടണം....

    ജീവിതത്തില്‍ എല്ലാം മാറ്റപ്പെടേണ്ടതു തന്നെയാണെന്ന് നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുവോ ഈ വരികള്‍.......

    എല്ലാവരും അതെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍...

    ReplyDelete
  5. വളരെ നന്നയിട്ടുണ്ട്. ഇത് ഒരുകഥ പറയുമ്പോലെ തന്നെ... വായിച്ചു തീര്‍ന്നപ്പോള്‍ , കുറച്ചുകൂടെ ഉണ്ടായിരുന്നേല്‍ എന്ന് തോന്നി....

    ReplyDelete
  6. ഹരിയേട്ടാ....നന്നായിടുണ്ട്

    ReplyDelete
  7. എല്ലാം മറക്കുന്നതിലൂടെ, നന്ദികേടുകളിലൂടെ കാദംബരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മളെയൊക്കെ തന്നെയാണ്‌... നമ്മുടെ ഇന്നത്തെ സമൂഹത്തെ തന്നെയാണ്‌... ഇന്നത്തെ വ്യക്തി ബന്ധങ്ങളെ തന്നെയാണ്‌.... മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി.

    ReplyDelete
  8. നന്ദി അമ്പിളി, രഞ്ജിത്ത്, സലീം, സുരേഷ്ജീ, പിന്നെ നമ്മുടെ ബിലാത്തിപ്പട്ടണം.

    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും......

    മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി.: നമുക്കും ശ്രമിക്കാം, അതൊക്കെ തിരൂത്തുവാന്‍ വേണ്ടി..

    ReplyDelete
  9. sajanthomas2003@gmail.comApril 27, 2009 at 3:52 PM

    ഹരി നന്നായിടുണ്ട്...........റിയലി ഗ്രേറ്റ്‌

    ReplyDelete
  10. ഹരി നന്നായിടുണ്ട്...........റിയലി ഗ്രേറ്റ്‌

    ReplyDelete
  11. ഹരി നന്നായിടുണ്ട്...........റിയലി ഗ്രേറ്റ്‌

    ReplyDelete
  12. ഹരി നന്നായിടുണ്ട്...........റിയലി ഗ്രേറ്റ്‌

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?