Sunday, April 12, 2009

ഈസ്റ്റര്‍.

മനുഷ്യനായ് അവതരിച്ചു ഭൂമിയില്‍,
പിന്നെയാ യേശുദേവനും മരിച്ചു വീണു
ആ ഗാഗുല്‍ത്താ മലതന്‍ ഉയരങ്ങളില്‍.
കിടന്നു ദേവനാ കല്ലറയില്‍ മൂന്നു നാള്‍,
വിശ്വാസത്താലുയര്‍ത്തെഴുന്നേറ്റു മൂന്നാംനാള്‍.

നമ്മള്‍ ചെയ്ത പാങ്ങള്‍ക്കായ്
കുരിശിലേറി, ക്രൂശിതനായി.
അനാഥരാം ജനങ്ങള്‍ക്കായ്
സ്വന്തം രക്തം നല്‍കി യേശു.

പകരം നമ്മള്‍ നല്‍കിയാ
ചാട്ടവാറിന്‍ ശീല്‍ക്കാരങ്ങള്‍.
തലയില്‍ വെച്ച മുള്‍ക്കിരീടം,
വാര്‍ന്നെടുത്തു രക്തവര്‍ണ്ണം.
ആ ചമ്മട്ടിതന്‍ ലോഹഗോളങ്ങള്‍
പറിച്ചെടുത്തു പച്ചമാംസങ്ങള്‍.
പിന്നെ ആഞ്ഞടിച്ചു ആണികള്‍
ആ മരക്കുരിശില്‍ ചേര്‍ത്തു വച്ച
യേശുവിന്‍ കൈകാലുകളില്‍
നിഷ്ഠൂരമാം മനുഷ്യര്‍ തന്നെ.

നമുക്കാഘോഷിക്കാം ഈ ഈസ്റ്റര്‍,
സ്നേഹത്തിന്‍ സമാധാനത്തിന്‍ ആശയം
പകരാം, വെറുക്കാം നമുക്ക് ശത്രുതയെ,
പരസ്പ്പരം സ്നേഹിക്കാം, നമുക്ക്
പരസ്പ്പരം സ്നേഹിക്കാം....


2 comments:

  1. യൂദാസ് ഇപ്പോളും കൂടെയുണ്ണുന്നു...
    ഭക്ഷിക്കാനും പാനം ചെയ്യാനുമുള്ളവയില്‍
    കാപട്യത്തിന്റെ മയക്കുമരുന്ന് കലര്‍ത്തുന്നു....
    പിന്നെ ഇടം കാല് വച്ച് വീഴ്ത്തുന്നു...

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?