Sunday, May 03, 2009

എന്‍‌റ്റ അമ്മ.

അമ്മതന്‍ വയറ്റില്‍ കിടന്നു ഞാനൊരു
മഹാരാജാവിനെ പോലെ പത്തുമാസം.
പിന്നെയാ നോവിന്‍ അവസാനം അമ്മ തന്‍
പുഞ്ചിരിയായ് വന്നു ഞാന്‍ കരച്ചിലൊടെ.


ആ അമ്മ തന്‍ പ്രതീക്ഷയായ്, താങ്ങായ്,
തണലായ്, സ്വപ്നമായ് എന്നെ കണ്ടൂ.
വിശപ്പിന്‍‌റ്റെ വിളിയാല്‍ അമ്മതന്‍
അടിവയര്‍ ആര്‍ത്തു കരഞ്ഞപ്പോഴും, ഒരു
പുഞ്ചിരിയോടെന്നെ മുലയൂട്ടിയ എന്‍‌റ്റെ അമ്മ.


എന്‍‌റ്റെ സുഖങ്ങളില്‍ അവള്‍ മറന്നതവള്‍
തന്‍ മനം പൊട്ടും ദു:ഖങ്ങളായിരിന്നു.


മോനേ ഓര്‍ക്കുക നമ്മളനാഥരാണെന്നോ-
ര്‍ക്കുക നമുക്കായ് നാം മാത്രമെന്ന്;
പലവുരു ഉരുവിട്ടു, ക്ഷമിക്കുക നീ
നിന്നെ ദ്രോഹിക്കും ജനങ്ങളോടും.


സ്നേഹത്തിന്‍ നിറകുടമാം, ശാന്ത
സ്വരൂപിയാമെന്നമ്മയ്ക്കായ്, മനസ്സു
നിറയെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അമ്മേ,
ഇനിയുള്ള ജന്മങ്ങളിലെല്ലാം നീ
തന്നെയെന്‍ മാതാവായ് വന്നിടണേ.

4 comments:

  1. സ്നേഹത്തിന്‍ നിറകുടമാം, ശാന്ത
    സ്വരൂപിയാമെന്നമ്മയ്ക്കായ്, മനസ്സു
    നിറയെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അമ്മേ,
    ഇനിയുള്ള ജന്മങ്ങളിലെല്ലാം നീ
    തന്നെയെന്‍ മാതാവായ് വന്നിടണേ.
    ithe prarthana mathrame enikkumullu ente ammayodum daivathodum.

    ReplyDelete
  2. എന്തൊ ഹരിയുടെ മറ്റുള്ള ക്ര്യ് തികളേ അപേഷിച് അത്രനന്നായിട്ടില്ല ഈ രചന

    ReplyDelete
  3. എന്‍‌റ്റെ സുഖങ്ങളില്‍ അവള്‍ മറന്നതവള്‍
    തന്‍ മനം പൊട്ടും ദു:ഖങ്ങളായിരിന്നു.

    ReplyDelete
  4. "അമ്മയുടെ സ്നേഹം" ഹരിയുടെ കുറച്ചു വാക്കുകളില്‍ നാം അനുഭവിച്ചറിയുന്നു..............

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?