Sunday, June 21, 2009

മനുഷ്യന്‍‌റ്റെ മാറ്റം.

അന്നവിടെയാ ചെറു വൃക്ഷങ്ങള്‍
തന്‍ മനോഹര ഛായയില്‍
പങ്കുവയ്ക്കപ്പെട്ടതവരുടെ
ഹൃദയങ്ങളായിരിന്നു,
പകര്‍ന്നു നല്‍കിയതോ
സ്നേഹത്തിന്‍ മന്ത്രങ്ങളായിരിന്നു.


ഇന്നവിടെയാ ചെറു വൃക്ഷങ്ങള്‍ തന്‍
ഛായയില്ലിരിക്കുവാന്‍,
പകരം ശീതീകരിച്ച മുറിക്കുള്ളില്‍
ആ വര്‍ണ്ണ നിബിഢമാം ഇന്‍‌റ്റര്‍-
നെറ്റിന്‍ കഫേയുണ്ടാ തണുപ്പു
ബാധിച്ച ഹൃദയങ്ങള്‍ക്കിരിക്കുവാന്‍.


വൃക്ഷത്തലപ്പുകളുടെ ഛായയില്‍
നിന്നും പ്രേമം ഇന്നാ ശീതീകരിച്ച
കഫയിലെ ഇരുണ്ട ചുവരുകള്‍-
ക്കിടയിലേക്ക് പോയിരിക്കുന്നു.
വിലയിടിഞ്ഞത് പ്രേമത്തിനോ അതോ
ഇരുട്ടിലേക്കൊതുങ്ങുന്ന മനുഷ്യനോ?

3 comments:

  1. വിലയിടിഞ്ഞത്‌ പ്രേമത്തിനോ മനുഷ്യനോ അല്ല ....ഇരുളിലേക്ക്‌ സ്വയം ഒതുങ്ങാന്‍ കാലമാണ് മനുഷ്യനെ വിധിക്കുന്നത് ....കാലത്തിന്റെ വേഗവും ഗതിയും പ്രേമത്തിനും ജീവിതത്തിനും നല്‍ക്കുന്ന നിര്‍വചനങ്ങള്‍ മാറികൊണ്ടേ ഇരിക്കും ....

    ReplyDelete
  2. അതേ സുഹൃത്തേ, മാറ്റം അനിവാര്യമായ ജീവിതത്തില്‍ എല്ലാത്തിന്‍‌റ്റേയും അര്‍ത്ഥങ്ങള്‍ മാറിക്കൊണ്ടിരിക്കും, മാറിക്കൊണ്ടിരിക്കണം.

    നന്ദി.

    ReplyDelete
  3. വെളിച്ചം ദു:ഖമാണുണ്ണി
    തമസ്സല്ലോ സുഖം പ്രദം

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?