Friday, September 11, 2009

വീടു വെയ്പ്.

ഓട്മേഞ്ഞ കൂരയ്ക്കുള്ളിലേക്കാ
വെള്ളത്തുള്ളികള്‍ വരാറുണ്ടായിരിന്നു;
ആ ഓട് മാറ്റുവാന്‍ സമയമായി
എന്നോര്‍മ്മിപ്പിക്കുന്നതു പോലെ.


പിന്നെ ഞാന്‍ കയറിയിറങ്ങിയാ
സഹകരണ ബാങ്കിന്‍‌റ്റെയകത്തളങ്ങള്‍.
വീടിന്‌ വായ്പ വേണമെന്ന് കേട്ടതും
കൈപിടിച്ചകത്തിരുത്തി, പിന്നെ
തണുത്ത വെള്ളവും കുടിപ്പിച്ചു.

എന്തൊരത്ഭുതം ഒരാഴ്ചകൊണ്ടാ
വായ്പാ തുക എന്‍‌റ്റെ കൈയ്യില്‍.
എന്തു കണ്ടിട്ടാണാ വായ്പ തന്ന -
തെന്നെനിക്കപ്പോഴും മനസ്സിലായില്ല.

ഒരു ലക്ഷം വായ്പയായ് കിട്ടി,
മൂന്നു ലക്ഷം ചിലവാക്കി.

പിന്നെ ഞാനാ ഓടുമേഞ്ഞ
ചോരുന്ന കൂര മാറ്റി, പകരം
സിമന്‍‌റ്റും മണലും പിന്നെ
തേക്കിന്‍‌റ്റെ തടിയും കൊണ്ടൊരു
കൊട്ടാരം വച്ചു, നിറമടിച്ചു.

ഇനി കേറി താമസിക്കണം,
അതിനായൊരു ദിവസം കുറിപ്പിച്ചു.
നാട്ടുകാരെ വിളിച്ചു കൂട്ടി,
സദ്യയൊരുക്കി, കൊട്ടാരമല്ലേ
പിന്നെന്തിനു കുറയ്ക്കണം!!

പാലുകാച്ചല്‍ പത്തു മണിയ്ക്ക്,
പക്ഷേ കാച്ചും മുന്‍പേ
'പോസ്റ്റെ'ന്ന വിളികേട്ടു, ഓ
ആ കാക്കിയിട്ട പോസ്റ്റുമാന്‍.

കൈയ്യിലിരുന്ന കടലാസ് വിറച്ചു,
കൊട്ടാരം പോലും കറങ്ങുന്ന പോലെ.
തളര്‍ച്ചയോടാ വെറും തറയിലേക്കിരുന്നു,
കാച്ചാനെടുത്ത പാലവിടൊഴുകി നടന്നു.

ആരോ കടലാസ് ഉറക്കെ വായിച്ചു,
ബാങ്കിന്‍‌റ്റെ നോട്ടിസാണു പോലും.
എത്രയും പെട്ടെന്ന് പണമടയ്ക്കണം,
ഇല്ലെങ്കില്‍ കൊട്ടാരം ബാങ്കിന്‍‌റ്റെ സ്വന്തം.

സദ്യയുണ്ണാന്‍ വന്നവരാര്‍ത്തു ചിരിക്കുന്നു,
ആ കൊട്ടാരം പോലും പൊട്ടി ചിരിക്കുന്നു.
ആ ബാങ്കിന്‍‌റ്റെ ലോക്കറിലിരുന്നാ പാവം
വസ്തുവിന്‍‌റ്റെ പ്രമാണം പൊട്ടിക്കരയുന്നു.

3 comments:

  1. ഇതിനെയാണ് മണങ്ങിട്ട് വാളയെ പിടിക്കുകയെന്നുപറയുന്നത്...

    ReplyDelete
  2. മനുഷ്യരായ മനുഷ്യരെയെല്ലാം ഇങ്ങനെ വല വീശിപ്പിടിക്കുകയാണല്ലോ അവരുടെ ഡ്യൂട്ടി.... നടക്കട്ടെ, അല്ലേ?

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?